wild-elephant-idukki

ഇടുക്കി മറയൂരിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം. ജനവാസ മേഖലയിൽ ഇറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. തുടർച്ചയായി ആനകൾ ജനവാസമേഖലയിൽ എത്തുന്നത് തടയാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ.

നാട്ടാനകളെപ്പോലെ വിലസുന്ന കാട്ടാനകൾ മൂലം ആശങ്കയിലാണ് മറയൂരിലെ കർഷകർ. കഴിഞ്ഞദിവസം രാത്രി കീഴാന്തൂർ എൽ പി സ്കൂളിന് സമീപം എത്തിയ ആനകൾ വ്യാപക കൃഷി നാശമുണ്ടാക്കി. സമീപത്തെ സ്വകാര്യ റിസോർട്ടിന്‍റെ സൗരോർജ്ജ വേലിയും തകർത്തു.

ഈ ആഴ്ച മാത്രം കാട്ടാനക്കൂട്ടം 50 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടാക്കിയെന്നാണ് കർഷകർ പറയുന്നത്. പഞ്ചായത്തും വനംവകുപ്പും ആനകളെ തുരത്താൻ സംയുക്ത ശ്രമം നടത്തിയിട്ടും പരിഹാരം കണ്ടില്ല. ഇനിയും ജനവാസ മേഖലയിൽ ആനകൾ ഇറങ്ങിയാൽ റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. 

 
ENGLISH SUMMARY:

Wild elephants once again spread terror in Idukki Marayur