airstrip

TOPICS COVERED

പരിശീലന പറക്കലിന്റെ ഭാഗമായി ആദ്യ വിമാനം ലാൻഡ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാനാകാതെ ഇടുക്കി സത്രം എയർ സ്ട്രിപ്പ്. വനംവകുപ്പ് തടസവുമായി എത്തിയതോടെയാണ് പദ്ധതി അനന്തമായി നീളുന്നത്

എൻ സി സി കെഡറ്റുകൾക്ക് പരിശീലനം നടത്താനാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 90 ശതമാനം പൂർത്തിയായതോടെയാണ് വനംവകുപ്പ് തടസവുമായി രംഗത്തെത്തിയത്.

 

എയര്‍ സ്ട്രിപ്പിലേക്കുള്ള 400 മീറ്റര്‍ റോഡും റൺവേയോട് ചേര്‍ന്ന് മണ്ണിടിഞ്ഞ ഭാഗവും വനഭൂമിയിൽ ആണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 

അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തില്‍ ഇറക്കാന്‍ കഴിയുമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു

ഒരുവർഷം ആയിരത്തിലേറെ എൻ സി സി കെഡറ്റുകൾക്ക് പരിശീലനം നൽകാൻ സാധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എയർ സ്ട്രിപ്പാണ് സത്രത്തിലേത്. എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം തുടങ്ങിയാല്‍ മേഖലയില്‍ പാരിസ്ഥിത്ക ആഘതമുണ്ടാകുമെന്ന് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു

ENGLISH SUMMARY:

Operations Are Not Yet Started In Sathrasm Airstrip