kanthallor-wild-elephant-attack

TOPICS COVERED

ഇടുക്കി മറയൂർ കാന്തല്ലൂരിൽ കാട്ടാന ആക്രമണം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം  ഒറ്റ ദിവസം കൊണ്ട് രണ്ട് ഏക്കറിലെ കൃഷി നശിപ്പിച്ചു. കാട്ടാനയെ കണ്ട് കയർ പൊട്ടിച്ചോടിയ കാളയെ ഇതുവരെ കണ്ടെത്താനായില്ല.  

 

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മറയൂരിലെയും കാന്തല്ലൂരിലെയും ജനവാസ മേഖലയിൽ കാട്ടാനകൾ വിലസുകയാണ്. കഴിഞ്ഞദിവസം രാത്രി മാശിവയലിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കവുങ്ങ് തെങ്ങ് കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല് തുടങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.

പ്രദേശത്ത് സ്ഥിരമായി നാശം വിതക്കുന്ന ഏഴ് കാട്ടാനകളെ ചിന്നറിലെ ഉൾവനത്തിലേക്ക് തുരത്തുമെന്നായിരുന്നു വനം വകുപ്പിന്റെ വാഗ്ദാനം. ആനകൾ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജീവനും, സ്വത്തും സംരക്ഷിക്കാൻ എന്ന് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കർഷകർ. കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ ജനകീയ സമിതി ഇന്ന് യോഗം ചേരും.

ENGLISH SUMMARY:

Elephant attacks intensify in Kanthalloor‌.