students-get-together-at-mannanam-college

TOPICS COVERED

മാന്നാനം കെ.ഇ.കോളജിൽ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആഗോള പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. 64 രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളാണ് മാന്നാനം കോളജിൽ എത്തിയത്. പൂർവവിദ്യാർഥിയായ പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ചു.  

 

 വർഷങ്ങൾക്കുശേഷം  മാന്നാനം കോളജിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളൊക്കെയും സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടതോടെ  പഴയ കൗമാരക്കാരായ കോളജ് വിദ്യാർത്ഥികളായി..  കോളജിലെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒത്തുകൂടാനും സംസാരിക്കാനുമുള്ള തിരക്ക്. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായ പൂർവ്വ വിദ്യാർത്ഥി  ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും പഠിപ്പിച്ച കലാലയത്തെക്കുറിച്ച് വാചാലനായി. കോളജിന്റെ വളർച്ചയിൽ പങ്കാളികളായ മുതിർന്ന അധ്യാപകരെ ഗവർണേഴ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

വിവിധ മേഖലകളിൽ പ്രമുഖരായ കോളജിലെ പൂർവ്വ വിദ്യാർത്ഥികളും  ചടങ്ങിൽ ശ്രദ്ധകേന്ദ്രമായി. കോളജ് മാനേജർ ഫാ.കുര്യൻ ചാലങ്ങാടി സിഎംഐ, പ്രിൻസിപ്പൽ ഐസൻ വി വഞ്ചിപ്പുരക്കൽ, അലംനെ അസോസിയേഷൻ പ്രസിഡന്റ് പ്രഫ.ലീന ചിറയിൽ, സെക്രട്ടറി ശിവപ്രസാദ് സി തുടങ്ങിയവർ സംസാരിച്ചു

ENGLISH SUMMARY:

Student get together at Mannanam KE College