clg-protest

TOPICS COVERED

അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കോന്നി കോളജ് ഓഫ് ഫുഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ സമരത്തില്‍. ഭക്ഷ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കോളജിന്‍റെ അഫിലിയേഷന്‍  നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

 

സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള കോളജിലെ 138 പി.ജി, ഡിഗ്രി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.  ഏറ്റവും പ്രധാന വിഷയങ്ങളായ ഫുഡ് മൈക്രോ ബയോളജി, ഡയറി ടെക്നോളജി, ഫുഡ് ക്വാളിറ്റി മാനേജ് മെന്‍റ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഒരു വര്‍ഷമായി അധ്യാപകരില്ല. പ്രിന്‍സിപ്പലോ വൈസ് പ്രിന്‍സിപ്പലോ ഇല്ല. ആവശ്യത്തിന് കസേരയില്ല, കമ്പ്യൂട്ടറുകളില്ല, ലൈബ്രറിയില്ല. പക്ഷേ ഇതിനൊക്കെ ഫീസ് വാങ്ങുന്നുണ്ട്. കോളജ് പരിസരമാകെ കാടുപിടിച്ചു കിടക്കുന്നു എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഭക്ഷ്യ വകുപ്പ് മന്ത്രി, സിവില്‍ സപ്ലൈസ് സിഎംഡി, മഹാത്മാഗാന്ധി സര്‍വലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി സ്ഥലം എംഎല്‍എയ്ക്ക് വരെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അടുത്ത പരീക്ഷയ്ക്ക് അധിക ദിവസമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

ENGLISH SUMMARY:

Students Protest Over Lack of Chairs, Computers, and Library Despite Fees