TOPICS COVERED

വൈക്കം ചെമ്മനത്തുകരയിലെ പട്ടികവർഗ്ഗ IHDP നഗറിൽ താമസിക്കുന്നവർ പട്ടയം ആവശ്യപ്പെട്ട് നടത്തുന്ന സമരം ഭാഗികമായി വിജയം കണ്ടു. ചെമ്മനത്തുകര IHDP നഗറിലെ 24 കുടുംബങ്ങൾക്കാണ് സർക്കാർ ഓണ സമ്മാനമായി പട്ടയം നൽകിയത്.  വൈക്കം  താലൂക്ക് ഓഫീസിന്  മുന്നിൽ നടത്തുന്ന സമരം 312 ദിവസങ്ങൾ പിന്നിട്ടു.

നെഞ്ചോട് ചേർത്ത് പിടിച്ച പട്ടയവുമായി 64 കാരി ശാന്തമ്മ   നിറഞ്ഞ മനസ്സോടെയാണ് ഓണക്കാലത്ത് വീടണയുന്നത്.  പതിറ്റാണ്ടുകളുടെ ആവശ്യം  ഓണക്കാലത്ത് നിറവേറ്റിയതിന്‍റെ സന്തോഷം   മന്ത്രി കെ രാജനെ കെട്ടിപിടിച്ച്  പങ്കിട്ടാണ്  IHDP നഗറിലെ 24  താമസക്കാർ മടങ്ങിയത്.. 

കാലങ്ങളായി  ഇവരുടെ ദുരിതവും  പ്രതിഷേധവും കണ്ടറിഞ്ഞതോടെയാണ് 24 കുടുംബങ്ങൾക്ക് സർക്കാർപട്ടയം നൽകിയത്. നിയമ സങ്കേതിക പ്രശ്നങ്ങൾ മാറ്റി 11 പേർക്കു കൂടി പട്ടയം നൽകാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കെ.രാജൻ 

റ്റി വിപുരം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വച്ച് പട്ടയ രേഖകൾ കൈമാറിയതോടെ  വിഷയത്തിൽ ഏറെ പഴി കേട്ട വൈക്കം MLA സി.കെ ആശയ്ക്കും ഓണക്കാലം ചാരിതാർത്ഥ്യത്തിന്‍റെ ദിനങ്ങൾ  കൂടിയായി മാറി. എന്നാൽ മുഴുവൻ പേർക്കും പട്ടയം കിട്ടാതെ സമരമസാനിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി സത്യഗ്രഹ സമരം താലൂക്കാഫീസിനുമുന്നിൽ തുടരുന്നുണ്ട്.

ENGLISH SUMMARY:

Government has given Pattayam as Ona gift to 24 families of Chemmanathukara IHDP Nagar