ആധുനിക നിലവാരത്തിൽ പണിപൂർത്തിയാക്കിയ വെച്ചൂര്‍- കല്ലറ റോഡിൽ അപകട മരണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രമുണ്ടായ മൂന്ന് അപകടങ്ങളിലായി രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത്.
സംസ്ഥാനത്താകെ റോഡിലെ കുഴികൾ അപകടകാരണമാവുമ്പോൾ ആധുനിക നിലവാരത്തിലുള്ള റോഡിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് വില്ലനാവുന്നത്. ഈ റോഡിൽ ഇതുവരെ പൊലിഞ്ഞത് 15 ഓളം ജീവനുകളാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച റോഡ് ആധുനികവൽക്കരിച്ചപ്പോൾ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതെ വന്നതാണ് വിനയാകുന്നത്.
Also Read; 'ചവിട്ടിപ്പൊളിച്ച് കയറും, നിന്നെയൊക്കെ കൈകാര്യം ചെയ്യും': രോഷംകൊണ്ട് സിപിഎം നേതാവ്
ഒരു മാസത്തിനിടെ പത്തിലധികം അപകടങ്ങൾ ഇവിടെ ഉണ്ടായപ്പോൾ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങളിലായി രണ്ട് പേരാണ് മരണപ്പെട്ടത്. റോഡിലെ പൊന്നംങ്കേരി വളവാണ് ഏറെ അപകടകരമെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് പേരാണ് ഇവിടെ അപകടത്തിൽ ഇതുവരെ മരണപ്പെട്ടത്. നാണുപറമ്പ് , കൊടുതുരുത്ത് ഭാഗങ്ങളും അപകട മേഖലയായി മാറിയിട്ടുണ്ട്.കാഴ്ചമറക്കുന്ന കാടുകൾ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും വളവിൽ ഇടിഞ്ഞ റോഡ് മണ്ണിട്ട് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട
എന്നാൽ ഇവിടെ സുരക്ഷാ ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചാൽ മാത്രമെ അപകടങ്ങൾ ഒഴിവാക്കാനാവൂ. റോഡിലെ അപകടാവസ്ഥ പഠിച്ച് ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ടാകണമെന്നാണ് ആവശ്യം.