TOPICS COVERED

കഴിഞ്ഞ ആറു വർഷമായി വൈക്കം വാട്ടർ അതോറിറ്റി ഓഫിസിന് ഒരു കാവൽക്കാരി ഉണ്ടായിരുന്നു. ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രിയങ്കരിയായിരുന്ന ബ്ലാക്കി എന്ന നായ.. പ്രളയകാലത്ത് ഒപ്പം കൂടി ആറു വർഷം ഓഫിസിനെ കാത്ത ബ്ലാക്കി ഇന്നലെ മരണപ്പെട്ടു..ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയുള്ള ബ്ലാക്കിയുടെ മടക്കത്തിൽ ഉള്ളുലയുകയാണ് വാട്ടർ അതോറിറ്റി ജീവനക്കാർ.

തലേന്നും സ്നേഹത്തോടെ എല്ലാരെയും യാത്രയാക്കി  ഓഫിസിന്‍റെ കാവൽ ഏറ്റെടുത്തതാണ് അവൾ. അത്താഴത്തിനായി റോഡരുകിലെ തട്ടുകടയിലേക്ക് നടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്.. അർദ്ധരാത്രി യായതിനാൽ നാട്ടുകാരന്  പ്രാഥമിക പരിചരണം നൽകി അവളെ ഓഫിസ് വരാന്തയിൽ കിടത്തി മടങ്ങാനെ കഴിഞ്ഞുള്ളു.

കൈയ്യിലൊതുങ്ങുന്ന കുഞ്ഞായി പ്രളയകാലത്ത് വാട്ടർ അതോറിറ്റി ഓഫിസിലെത്തിയതാണ് ബ്ളാക്കി.. ഓഫീസ് സമയം തുടങ്ങിയാൽ പിന്നെ ശല്യം ഒന്നുമില്ലാതെ  താവളത്തിലേക്ക് മടങ്ങും.. ജീവനക്കാർ കൊടുക്കുന്ന ഭക്ഷണം വാങ്ങി കഴിക്കും..  ഓഫീസ് അടച്ചാൽ പിന്നെ ബ്ലാക്കിയുടെ കണ്ണുവെട്ടിച്ച് ഒരാളും വാട്ടർ അതോറിറ്റി ഓഫീസിൽ കയറില്ല

ജീവനക്കാരും മൃഗസ്നേഹികളും ചേർന്നാണ് ബ്ലാക്കിയെ യാത്രയാക്കിയത്. അവളെ അടക്കം ചെയ്ത കുഴിമാടത്തിന് മുകളിൽ  ഒരു മാവിൻ തൈയ്യും നട്ടു. ഇനി ബ്ലാക്കിയുടെ സ്നേഹം നിറഞ്ഞ ഓർമ്മകൾക്ക് പകരമാവാൻ കഴിയില്ലെങ്കിലും  ഈ മാവ് വൈക്കം വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ ഉണ്ടാകും..

ENGLISH SUMMARY:

Dog guarding Vaikom Whiter authority office has died