ഇനി സ്ത്രീകൾ അധികം കൈ വെച്ചിട്ടില്ലാത്ത മേഖലയിൽ തിളങ്ങുന്ന ഒരു മിടുക്കിയെ പരിചയപ്പെടാം.. വളയം പിടിക്കുന്ന വളയിട്ട കൈകൾ എന്ന പ്രയോഗമൊക്കെ നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ വളയിട്ട കൈകൾ ബുള്ളറ്റ് നന്നാക്കുകയാണ്.. ബി ടെക്ക്കാരനായ ഭർത്താവിനൊപ്പം വർക്ക്ഷോപ്പിൽ കട്ടയ്ക്ക് കൂടെ നിൽക്കുന്ന മെക്കാനിക്ക് അമൃതയുടെ വിശേഷങ്ങൾ കാണാം.
മാത്തമാറ്റിക്സിൽ ബിരുദം പൂർത്തിയാക്കിയ അമൃത വിവാഹം കഴിഞ്ഞെത്തിയത് കൃത്യമായ സ്ഥലത്തായിരുന്നു. 45 വർഷമായി പൊൻകുന്നം ടൗണിൽ വർക്ക്ഷോപ്പ് നടത്തുന്ന ഭർതൃ പിതാവ് ശിവദാസന്റെ അസിസ്റ്റന്റ് ആയിരുന്നു അമൃതയുടെ തുടക്കം.. കട്ടക്ക് കൂടെ ഭർത്താവ് ഹരീഷും
അമൃതയുടെ വളയിട്ട കൈകൾ ബുള്ളറ്റുകൾ നന്നാക്കുക മാത്രമല്ല നല്ല അസ്സലായി ഓടിക്കുകയും ചെയ്യും. ഹൈറേഞ്ച് ബുൾസ് എന്ന ക്ലബ്ബിൽ ആറു വർഷത്തിലധികമായി റൈഡുകൾ ചെയ്യുന്നു. ശിവദാസനൊപ്പം ബി ടെക്ക് പൂർത്തിയാക്കിയ ഹരീഷും അനുജൻ ഗിരീഷും ആണ് വർക്ക് ഷോപ്പിൽ പ്രധാനമായും ജോലി ചെയ്യുന്നത്. വരുമാനം കണ്ടെത്താനായി യുവാക്കൾ കേരളം വിട്ടു പോകുമ്പോൾ നന്നായി അറിയുന്ന ജോലി ചെയ്ത് നാട്ടിൽ തന്നെ നല്ല വരുമാനം കണ്ടെത്തുകയാണ് ഇവർ .