നിരവധി പേരുടെ ആശ്രയമായ വൈക്കം ഇടയാഴം ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും കിടത്തി ചികിത്സ ഇനിയും സാധ്യമല്ല.. സർക്കാർ ഫണ്ട് കിട്ടാതെ വന്നതോടെയാണ് ഐസൊലേഷൻ സെന്‍റര്‍ നിർമ്മാണം നിലച്ചത്.
കോവിഡ് കാലത്ത് സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരം ഐസൊലേഷൻ സെന്‍റര്‍ സജ്ജമാക്കാനുള്ള സർക്കാർ പദ്ധതി പ്രകാരമാണ് ഇവിടേയും നിർമ്മാണം തുടങ്ങിയത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് സർക്കാർ പദ്ധതിക്കായി പ്രഖ്യാപിച്ചത്. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല.അറുപത്തി അഞ്ച് ശതമാനം പണികൾ തീർത്തതോടെ നിർമ്മാണം പെട്ടെന്ന് നിലച്ചു
കരാറെടുത്ത മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് പണം നൽകാത്തതാണ് കാരണം. കഴിഞ്ഞ അഞ്ചുമാസമായി ഇതാണ് അവസ്ഥ. അഞ്ച് ഡോക്ടർമാർ മാത്രമുള്ള ഇവിടെ മാനദണ്ഡ പ്രകാരമുള്ള മൂന്ന് ഡോക്ടർ മാരെകൂടി നിയമിക്കുകയും ഐസലേഷൻ സെന്‍റര്‍ നിർമ്മാണം പൂർത്തിയാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.