veloor

TOPICS COVERED

വെള്ളൂർ  ബസ് സ്റ്റാൻഡ് മുതൽ പഞ്ചായത്ത് കവല വരെയാണ് രാഷ്ട്രീയ ഭേദമില്ലാതെ വീട്ടമ്മമാർ മുതൽ കുട്ടികൾ വരെ പ്രതിഷേധത്തിനിറങ്ങിയത്. രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ഭരണനേട്ടമായി ഉയർത്തിക്കാട്ടി ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തി പണി തുടങ്ങിയ റോഡാണ് വെള്ളൂരിലേത്. റീബിൽഡ് കേരളയിൽ 111 കോടി മുടക്കി  വൈക്കം കടുത്തുരുത്തി നിയമസഭ  മണ്ഡലങ്ങളിലായി വരുന്ന റോഡ് 2023 നവംബറിൽ  പൂർത്തിയാക്കാനായിരുന്നു കരാർ. 

 

 റോഡിൻ്റെ മുപ്പത് ശതമാനം മാത്രം പണി തീർന്നപ്പോഴാണ് കരാറുകാരൻ ഇട്ടിട്ട് പോയത്.  പൊളിച്ചിട്ട ഇരുപത്തിയാറ് കലുങ്കുകളും റോഡും ഇന്ന് അപകടകാരണമാണ് 

പ്രതിഷേധമുയരുമ്പോഴെല്ലാം പ്രാദേശിക ഇടതുപക്ഷ നേതൃത്വം ഉടൻ പണി നടക്കുമെന്ന  പ്രസ്താവനയുമായി രംഗത്തെത്തുകയാണ് പതിവ്. നടപടി ഉണ്ടായില്ലെങ്കിൽ  ശക്തമായ തുടർസമരവുമായി രംഗത്ത് വരാനാണ് ജനകീയ സമിതിയുടെ തീരുമാനം. 

ENGLISH SUMMARY:

There has been widespread protest over the incomplete construction of the Vaikkath Chathappalam-Mulakkulam road. The contractor halted the work due to unpaid dues, leaving the public to suffer from the unfinished road. The protest was led by the Janakeeya Samarasamiti.