വൈക്കം ടിവിപുരത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥയെ അപമാനിച്ച് പഞ്ചായത്തംഗം പൊതുവേദിയിൽ പ്രസംഗിച്ചതായി കേസ്..കോൺഗ്രസിന്റെ പഞ്ചായത്തംഗം ടി.അനിൽകുമാറിനെതിരെയാണ് പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനിയറായ വനിതയുടെ പരാതി. പരാതിയിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ മാസം 18 ന് കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിൽ പഞ്ചായത്തംഗം ടി. അനിൽകുമാർ അപമാനിച്ചെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി.റോഡ് നിർമ്മാണ കരാറുകാരനുമായി രഹസ്യ ബന്ധമുണ്ടെന്നായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ അധിക പ്രസംഗമെന്നാണ് ഉദ്യോഗസ്ഥ വൈക്കം പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.. മൂന്ന് വർഷമായി വൈക്കത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ ഉദ്യോഗസ്ഥയുടെ പരാതിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നേതാവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥ നടത്തിയ ക്രമക്കേട് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണം എന്നാണ് അനിൽകുമാറിന്റെ വിശദീകരണം
അഴിമതികൾ ചോദ്യം ചെയ്തതോടെയാണ് ഇടത് ഭരണ സമിതിയുടെ ഒത്താശയോടെ തന്നെ കേസിൽ കുടുക്കിയതെന്നാണ് അനിൽകുമാറിന്‍റെ ആക്ഷേപം. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗത്തെ ഇടതുപക്ഷ ഭരണസമിതിയും തള്ളി ടിവിപുരം പഞ്ചായത്തിലെ അഴിമതികൾക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് യുഡിഎഫ്. പഞ്ചായത്ത് അംഗത്തിന്റെ പ്രസംഗത്തിനെതിരെ കേരള ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു