godown

TOPICS COVERED

ചാലക്കുടിയില്‍ ബവ്റിജസ് കോര്‍പറേഷന്റെ മദ്യഗോഡൗണ്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് വന്‍തുക വാടക നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേയ്ക്കു മാറ്റാന്‍ നീക്കം. CITU ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങി. 

കൃഷി വകുപ്പിനു കീഴിലുള്ള കെട്ടിടത്തിലാണ് ബവ്റിജസ് കോര്‍പറേഷന്റെ മദ്യഗോഡൗണ്‍. പ്രതിമാസ വാടക നാലേമുക്കാല്‍ ലക്ഷം രൂപ. ചാലക്കുടി റയില്‍വേ സ്റ്റേഷനു സമീപം കണ്ണായ സ്ഥലത്താണ് നിലവിലെ ഗോഡൗണ്‍. പുതിയ സ്ഥലം കൊമ്പൊടിഞ്ഞാമാക്കലില്‍. സ്വകാര്യ വ്യക്തിയുടെ ഗോഡൗണ്‍ ഇപ്പോഴത്തെ കെട്ടിടത്തില്‍ ഇരട്ടി വലിപ്പമുള്ളത്. നിലവിലുള്ള ചെറിയ ഗോഡൗണ്‍തന്നെ പൂര്‍ണമായും ഉപയോഗിക്കേണ്ടി വരുന്നില്ല. സ്വകാര്യ ഗോഡൗണിലേക്ക് മാറുമ്പോള്‍ വാടക ഇരട്ടിയാകും. പ്രതിവര്‍ഷം നാല്‍പതു ലക്ഷം രൂപ സര്‍ക്കാരിനു നഷ്ടമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ഐ.ടി.യുെട നേതാക്കള്‍ വിശദമായ പരാതി നല്‍കി. പക്ഷേ, സ്വകാര്യ വ്യക്തിയുടെ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥര്‍ ഗോഡൗണ്‍ മാറ്റുമെന്നാണ് ചുമട്ടുതൊഴിലാളികള്‍ പറയുന്നത്. 

ഗോഡൗണ്‍ മാറ്റത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് സി.ഐ.ടു.യു ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ആരോപണം. പട്ടിണി സമരം ഉള്‍പ്പെടെ നടത്താന്‍ ഒരുങ്ങുകയാണ് ഇവര്‍.

ENGLISH SUMMARY:

Plan to shift bevco outlet from government building to private building