കൊച്ചുക്കൂട്ടുകാരുടെ ചിത്രപ്രദര്‍ശനം കണ്ടവരെല്ലാം കയ്യടിച്ചു. അത്രയ്ക്കേറെ മേന്‍മയുള്ള ചിത്രങ്ങളാണ് യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ വരച്ചത്. തൃശൂരിലായിരുന്നു ഈ വേറിട്ട ചിത്രപ്രദര്‍ശനം.
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിൽ കൃഷ്ണനും രാധയും മുതൽ മോഡേൺ ആർട്ട് വരെയുണ്ട്. മ്യൂറലും പെൻസിൽ ഡ്രോയിങും ഉള്‍പ്പെടെ വ്യത്യസ്തമാണ് കൊച്ചുകൂട്ടുകാരുടെ ചിത്ര പ്രദർശനം. തൃശൂര്‍ േകന്ദ്രീയ വിദ്യാലയത്തിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ഏഴു പേര്‍ വരച്ചതാണ് ഈ ചിത്രങ്ങള്‍. എല്ലാം സ്വന്തമായി വരച്ചുണ്ടാക്കിയ ജീവനുള്ള ചിത്രങ്ങൾ.
പഠനത്തോടൊപ്പം കലയും മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ ആഗ്രഹം. വിദ്യാര്‍ഥികള്‍ക്ക് പൂർണ പിന്തുണയുമായി കലാധ്യാപകരും ഒപ്പമുണ്ട്.