TOPICS COVERED

മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഒഴിവാക്കിയ തൃശൂര്‍ കുന്നംകുളം റോഡില്‍ നടുവൊടിച്ച് ദുരിതയാത്ര തുടരുന്നു. വെള്ളം നിറഞ്ഞ കുഴികളിലൂടെയുള്ള യാത്ര പാടത്ത് വണ്ടിയോടിക്കുന്നതിന് തുല്യമാണ്. ഗതാഗത കുരുക്കിന്റെ സമയം മറികടക്കാന്‍ ബസുകള്‍ നടത്തുന്ന മരണപാച്ചില്‍ ജീവന്‍ കവരുകയാണ്. 

പാടത്തെ ബണ്ട് റോഡുകള്‍ ഇതിനേക്കാള്‍ നല്ലതായിരിക്കും. തൃശൂരില്‍ നിന്ന് കുന്നംകുളത്തേയ്ക്ക് യാത്ര പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുക്കും. ചിലപ്പോള്‍ വണ്ടി കേടായി പാതിവഴിയില്‍ യാത്ര അവസാനിക്കും. അറ്റക്കുറ്റപ്പണികള്‍ പേരിനു മാത്രമാണ്. പാറപ്പൊടിയിട്ട് കുഴിയടയ്ക്കും. പിന്നാലെ, മഴയത്ത് ഒലിച്ചുപോകും.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ സൗമ്യ, ഇരുചക്ര വാഹന യാത്രക്കാരിഎന്‍ജിനീയറിങ് വിദ്യാര്‍ഥി ബസിടിച്ച് മരിച്ചിരുന്നു. സ്വകാര്യ ബസുകളുടെ മരണയോട്ടമായിരുന്നു കാരണം. തകര്‍ന്ന റോഡില്‍ ബസുകള്‍ മല്‍സരയോട്ടം നടത്തിയാലോ?. അത്രയും അപകടകരമായ അവസ്ഥയാണ് ഈ റോഡില്‍. റോഡു നേരെയാക്കാന്‍ സര്‍ക്കാര്‍ കാശനുവദിച്ചു. പക്ഷേ, കരാര്‍ ഏറ്റെടുത്ത് ശാശ്വതമായ റീ ടാറിങ് നടന്നില്ലെന്നു മാത്രം. 

ENGLISH SUMMARY:

The pothole on the Thrissur Kunnamkulam road causing traffic jam