TOPICS COVERED

യാത്രക്കാർക്ക് കെണി ഒരുക്കി തൃശൂർ നഗരത്തിലെ റോഡുകൾ. ഗതാഗതയോഗ്യമല്ലാത്ത റോഡുകളിലൂടെ ഓണക്കാലത്ത് വാഹനങ്ങളുടെ എണ്ണം പെരുകിയപ്പോഴേക്കും ഗതാഗതകുരുക്കും രൂക്ഷമായി. തൃശ്ശൂർ നഗരത്തിലൂടെ നടത്തിയ ഒരു യാത്ര കാണാം. 

റോഡിലൂടെയുള്ള സാഹസിക യാത്ര ഒരു ചോരക്കളിയായി മാറിയിരിക്കുകയാണ്. റോഡിലെ കുഴിയിൽ വീണ് ആളുകൾക്ക് പരിക്ക് പറ്റിയ അപകടങ്ങളും എണ്ണിയാൽ തീരില്ല. വൈകുന്നേരങ്ങളിൽ തൃശൂർ നഗരത്തിൽ വണ്ടിയോടിക്കുന്നവരോട് എപ്പോൾ എത്തും എന്ന് ചോദിക്കാതിരിക്കുന്നതാവും നല്ലത്. മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് പോകുന്നത്.

റോഡിന്റെ ദുരവസ്ഥ  ഇത്ര രൂക്ഷം ആയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ജനപ്രതിനിധികൾ അടക്കമുള്ളവർ ഇതിലെ കടന്നുപോയിട്ടും റോഡ് നന്നാക്കണമെന്ന് മാത്രം ആർക്കും തോന്നിയില്ല.

ENGLISH SUMMARY:

Road filled with potholes and Onam rush; Thrissur town in traffic congestion.