തൃശൂര്‍ വെളപ്പായ ചൈന ബസാര്‍ സ്വദേശി രവിയുടെ നാല് പശുക്കളാണ് വിഷപ്പുല്ല് ഭക്ഷിച്ചതിനെ തുടര്‍ന്ന് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് പശുക്കള്‍ കൂട്ടത്തോടെയും ഇന്ന് പുലര്‍ച്ചയോടെ ഒരു പശുവുമാണ് ചത്തത്. ഒരു പശുവിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് ചേര്‍ന്നുള്ള പറമ്പിലാണ് സാധാരണയായി പശു പുല്ല് തിന്നുന്നത്. അവിടെ നിന്നും തീറ്റപുല്ലിടോടൊപ്പം വിഷപ്പുല്ല് തിന്നതാണ് മരണകാരണം. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വഴി മുട്ടി നില്‍ക്കുകയാണ് രവിയും കുടുംബവും.
വേനല്‍ പച്ച എന്ന ഇനത്തില്‍പ്പെട്ട ചെടിയില്‍ നിന്നാണ് വിഷം ഉള്ളില്‍ ചെന്നത്. ശൈത്യക്കാലത്ത് ഈ ചെടിയില്‍ പൂക്കള്‍ വിരിയുകയും വിഷാംശം അടങ്ങിയ രാസപദാര്‍ത്ഥം ഉദ്ഭവിക്കുകയും ചെയ്യുന്നു. ഉള്ളില്‍ ചെന്ന വിഷം പശുക്കളുടെ തലച്ചോറിനെയും ഞരമ്പികളെയുമാണ് ബാധിക്കുന്നതെന്നാണ് വെറ്റിനറി ഡോക്ടരിടെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം മലപ്പുറത്തും ഇതിനു സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇതിനു ശാശ്വത ചികില്‍സ ഇല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കു മേല്‍ ഇത് വെല്ലിവിളിയാണ്.