potta-junction

ചാലക്കുടി പോട്ട ജംക്‌ഷനില്‍ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയില്‍ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമാണിത്. സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കിലിടിച്ച് കത്തുകയായിരുന്നു. ചാലക്കുടി വി.ആർ പുരം സ്വദേശി അനീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നത് മൂലം ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും രണ്ടും മരണങ്ങളും ഇവിടെ ഉണ്ടായി 

അപകടത്തുരുത്തായി പോട്ട ജംക്ഷന്‍; ഒരു വര്‍ഷത്തിനിടെ 20 അപകടങ്ങള്‍ |Chalakudy
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

       സർവീസ് റോഡുകളിലേക്കും ദേശീയപാതയുടെ ഇരുവശത്തേക്കും ആശ്രമം റോഡിലേക്കും ഇതുവഴി പോകുന്ന വാഹനങ്ങൾ സിഗ്നലിനായി പലപ്പോഴും കാത്തു നിൽക്കാറില്ല. ഒരാളുടെ മരണത്തിനിടയായ അപകടത്തിൽ റോഡ് പ്രതീകാത്മകമായി തടഞ്ഞ് ബിജെപി പ്രതിഷേധം നടത്തി. ഏറെ വർഷങ്ങളായി ആശ്രമ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യത്തിനും പഴക്കം ചെന്നു. എന്നാൽ അധികൃതർ വേണ്ട വിധത്തിലുള്ള നടപടി സ്വീകരിക്കുന്നില്ല. 

      ENGLISH SUMMARY:

      Twenty Accidents in a Year: Potta Junction Turns Into a Death Trap