kannur-fire-station-1

സ്വന്തമായി കെട്ടിടംപോലുമില്ലാതെ കണ്ണൂർ പെരിങ്ങോം ഫയർ സ്റ്റേഷന്‍. വേനല്‍ക്കാലത്ത് തീ അണയ്ക്കണമെങ്കില്‍ വെള്ളത്തിനായി ജീവനക്കാര്‍ നെട്ടോട്ടമോടണം. 

പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിൽ എട്ട് വർഷം മുൻപാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിലിരുന്ന് വേണം രാത്രിയും പകലും ജോലി ചെയ്യാൻ. മൂപ്പത് ജീവനക്കാരുണ്ടെങ്കിലും വിശ്രമിക്കാൻ സൗകര്യമില്ല. ആധുനിക വാഹനങ്ങളുണ്ടെങ്കിലും ടാർപോളിൻ കെട്ടി അതിന്റെ ചുവട്ടിലാണ് നിറുത്തിയിട്ടിരിക്കുന്നത്. ഒന്നരയേക്കർ സ്ഥലം സ്വന്തമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്ലാൻ നൽകിയതിലുണ്ടായ അപാകതയാണ് കെട്ടിട നിർമാണം വൈകുന്നതിന് കാരണമായി എംഎൽഎ നൽകുന്ന വിശദീകരണം. 

ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ ഭൂമിയുള്ള എട്ട് പഞ്ചായത്തുകളാണ് ഫയർസ്റ്റേഷന് കീഴിലുള്ളത്. കഴിഞ്ഞവർഷം മാത്രം മുന്നൂറ് ഏക്കർ സ്ഥലം കത്തിനശിച്ചിരുന്നു. വേനൽക്കാലത്ത് കിണറിലെ വെള്ളം വറ്റുന്നതുകൊണ്ട് തീ അണയ്ക്കണമെങ്കിൽ വെളളം തേടി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യവും ജീവനക്കാർക്കുണ്ട്.