kasaragod-kseb-transformer

കാസര്‍കോട് നഗരത്തില്‍  കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മറുകള്‍  അപകടക്കെണിയായി. കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് മിക്കവയും .അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വൈദ്യൂതി ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്്.

നഗരത്തോട് ചേര്‍ന്നുള്ള തളങ്കര തെരുവത്ത് കോയാസ് ലൈനിലെ ട്രാന്‍ഫോര്‍മറാണിത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന പാതയോരത്ത് ഏതു നിമഷവും തര്‍ന്നുവീഴാവുന്ന അവസ്ഥയില്‍ ഈ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നു. ചുറ്റുമുള്ള ഇരുമ്പുവേലി പൂര്‍ണമായി ദ്രവിച്ചുകഴിഞ്ഞു.

ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസ് കാരിയറുകള്‍ ഉപയോഗിച്ച് കൃത്യമായി മൂടിവയ്ക്കണമെന്നാണ് നിബന്ധന. എന്നാല്‍ കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ട്രാന്‍സ്ഫോര്‍മറുകള്‍ക്കും ഈ ചട്ടമൊന്നും ബാധകമല്ല. അബദ്ധത്തില്‍ ആരെങ്കിലും തോട്ടാല്‍ അപകടമുറപ്പ്. അണങ്കുറിലേതടക്കം  നഗരത്തിലേയ്ക്ക് വൈദ്യൂതി എത്തിക്കുന്ന നിരവധി ട്രാന്‍സ്ഫോര്‍മറുകളാണ് അപകടഭീഷണിയായി നില്‍ക്കുന്നത്. ഇവയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ, മാറ്റി സ്ഥാപിക്കുന്നതിനോ ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് നാട്ടുകാരുടെ പരാതികള്‍ക്കുള്ള കെ.എസ്.ഇ.ബി അധികൃതരുടെ മറുപടി. നഗരം വിട്ടാല്‍ മഞ്ചേശ്വരത്തും, കുമ്പളയിലുമെല്ലാം സമാനവസ്ഥയിലുള്ള നിരവധി ട്രാന്‍ഫോര്‍മറുകള്‍ കാണാം. അടിയന്തിരമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍‍ വലിയ ദുരന്തമായിരിക്കും ഫലം.