tirur-chairman

മലപ്പുറം തിരൂർ നഗരസഭ  ചെയർമാൻ സ്ഥാനം സിപിഎം അംഗമായ എസ്.  ഗിരീഷ് രാജിവച്ചു. എൽഡിഎഫ് ഭരണത്തിലുള്ള നഗരസഭയിൽ  ചെയർമാൻ സ്ഥാനം പങ്കിടണമെന്ന ടി.ഡി.എഫ്- സിപിഎം  മുൻധാരണയെ തുടർന്നാണ് രാജി. ടി.ഡി.എഫിന്റെ കെ. ബാവയേയാണ് പുതിയ ചെയർമാനായി  പരിഗണിക്കുന്നത്. 

38 അംഗങ്ങളുള്ള നഗരസഭയിൽ 19 എൽഡിഎഫും 18 യുഡിഎഫും ഒരു സീറ്റ് ബിജെപിക്കുമാണ്. 19 കൗൺസിലരർമാരുള്ള എൽഡിഎഫിൽ 13 സിപിഎമ്മും നാല് ടി.ഡി. എഫ് അഥവ  സ്വതന്ത്ര കൗൺസിലർമാരും രണ്ട് സിപിഐ അംഗങ്ങളുമാണുള്ളത്.   ടിഡിഎഫ് -സിപിഎം ധാരണ പ്രകാരം ആദ്യ രണ്ട് വർഷം സിപിഎമ്മിനും പിന്നീട് രണ്ട് വർഷം ടിഡിഎഫിനും ബാക്കി ഒരു വർഷം സിപിഎമ്മിനും ചെയർമാൻ സ്ഥാനം വച്ച് മാറാമെന്നായിരുന്നു തീരുമാനം.  ഈ സാഹചര്യത്തിലാണ് നഗരസഭ ചെയർമാൻ രാജിക്കൊരുങ്ങുന്നത്. 

മുൻ ധാരണയനുസരിച്ച്  ടിഡിഎഫിന്റെ   കെ ബാവയേയാണ് പുതിയ നഗരസഭ ചെയർമാനായി   പരിഗണിക്കുന്നത്. ടിഡിഎഫ് യോഗത്തിന് ചെയർമാന്റെ പേര് പ്രഖ്യാപിക്കും. നേരത്തെ സമാനമായ രീതിയിൽ  വൈസ് ചെയർമാൻ സ്ഥാനവും ടിഡിഎഫും സിപിഐയും തമ്മിൽ വെച്ചുമാറിയിരുന്നു.