മലപ്പുറം പുത്തനത്താണി ചെലൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മുന്നൂറോളം താറാവുകളാണ് ചത്തത്. 100 എണ്ണം അവശനിലയിലാണ്. കൻമനം കുറുങ്കാട് സ്വദേശി മുസ്തഫയുടേതാണ് താറാവ് ഫാം.
സി.പി.എ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ സ്ഥലത്താണ് താറാവു ഫാം പ്രവർത്തിക്കുന്നത്. ഒന്നര വർഷം മുമ്പ് ആരംഭിച്ച ഫാമിനെതിരെ നാട്ടുകാരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. വൃത്തിഹീനമായാണ് ഫാമിന്റെ പ്രവർത്തനമെന്നായിരുന്നു പരാതി.കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് ഈ ഫാമിലെ താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്.ഫാം ഉടമസ്ഥൻ ഇക്കാര്യം മറച്ചു വക്കാൻ ശ്രമിച്ചതായും നാട്ടുകാർക്ക് പരാതിയുണ്ട്
ഇത്രയധികം താറാവുകൾ കൂട്ടത്തോടെ എങ്ങനെ ചത്തു എന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ ഫാമിൽ പരിശോധന നടത്തും