sarojini-narikuni

TOPICS COVERED

അറുപതാംവയസില്‍ പ്രിയപ്പെട്ടവരാല്‍ റോഡരികിലേക്ക് വലിച്ചെറിയപ്പെട്ട ഒരമ്മയുണ്ട് കോഴിക്കോട് നരിക്കുനിയില്‍. സമ്പാദ്യമായി ആകെയുള്ളത് വലത് കാലിലെ മന്തും ഇത്തിരി പഴകിയ തുണിയുമാണ്. അഭയം തേടി വീട്ടിലെത്തിയ സരോജിനിയെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ വീട്ടില്‍ നിന്നിറക്കി വിട്ടിട് ഇന്നേക്ക് മൂന്ന് ദിവസമായി.

ഇടവഴിയുടെ ഒരറ്റത്ത് മതിലിന്‍റെ തണല്‍ചേർന്ന് , പൂഴിമണ്ണില്‍ പഴകി പിന്നിയ സാരി വിരിച്ചാണ് കിടപ്പ്. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാനാവില്ല. വേദനിച്ചു കരഞ്ഞാല്‍ പോലും കേള്‍ക്കാനൊരാളില്ല. അയല്‍ക്കാരിലാരോ എപ്പോഴോ കൊണ്ടു കൊടുത്ത കട്ടന്‍ചായ കൊണ്ട് ഇടക്കിങ്ങനെ തൊണ്ട നനയ്ക്കും. 

 

18 വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും പിരിഞ്ഞ് ജീവിതം തുടങ്ങിയതാണ്. പലജോലികളും ചെയ്ത് ഒറ്റയ്ക്ക് ജീവിച്ചു. എട്ട് വർഷം മുമ്പാണ് വലത്തെകാല്‍ കനംവെച്ച് തുടങ്ങിയത്. പരസഹായമില്ലാതെ അങ്ങനാവാതെ വന്നപ്പോള്‍ അമ്മയും സഹോദരനുമുള്ള വീട്ടിലേക്ക് വന്നു

കണ്ണിമ്മചിമ്മാതെ ഇങ്ങനെ ഇടവഴിയിലേക്ക് കണ്ണും നട്ടിരിക്കും, സഹായവുമായി ആരെങ്കിലുമെത്തുമെന്ന് രാവിരുട്ടുവരെയും പ്രതീക്ഷിക്കും. ഇരുട്ടായാല്‍ നായക്കളുടെ വരവ് പേടിക്കണം.ഇലയങ്ങുന്ന ഒച്ചപോലും പേടിപ്പിക്കും. വീട് വിട്ടിറങ്ങിയതുമുതല്‍ കണ്ണീരു വറ്റിയ കണ്ണുകള്‍ ഉറക്കം മറന്നതാണ്.

ENGLISH SUMMARY:

A 60-year-old homeless woman on the Kozhikode street