കോഴിക്കോട് കുറ്റ്യാടി പുഴയുടെ തീരം ഇടിയുന്നത് വീടുകള്‍ക്കും കൃഷിയിടത്തിനും അപകട ഭീഷണി ഉയര്‍ത്തുന്നു. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പെരിഞ്ചേരിക്കടവിലാണ് വ്യാപകമായി തീരമിടിയുന്നത്.
മൂന്നാംവര്‍ഷവും തുടര്‍ച്ചയായി മഴക്കാലത്ത് തീരം ഇടിഞ്ഞ് പുഴയുടെ വീതി കൂടുകയാണ്. ഓരേതവണ ഇടിയുമ്പോഴും കൃഷി ഭൂമിയാണ് നഷ്ടമാകുന്നത്. വീടുകളും അപകടത്തിലാണ്. തീരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. തിരുവള്ളൂര്‍ പഞ്ചായത്തില്‍ 950 മീറ്റര്‍ ദൂരംമാത്രമാണ് തീരം കെട്ടിയത്. ഇടിഞ്ഞ് പുഴയിലേക്ക് വീണ് നഷ്ടമാകുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.