silpam

TOPICS COVERED

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാസർകോട്ടെ അമ്മയും കുഞ്ഞും പ്രതിമ യാഥാർഥ്യമാകുന്നു. ജില്ലാ പഞ്ചായത്ത് മുറ്റത്ത് കാനായി കുഞ്ഞിരാമൻ തീർക്കുന്ന ശിൽപത്തിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. 

 

കാസർകോടിന്‍റെയാകെ ദുഃഖമായ എൻഡോസൾഫാൻ ദുരിതബാധിതരുടെ വേദനയും കണ്ണീരും അടയാളപ്പെടുത്താനാണ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ശിൽപ നിർമാണം. അനന്തതയിലേക്ക് നോക്കി നിൽക്കുന്ന അമ്മയുടെ കൈയിലെ കുഞ്ഞുങ്ങളുടെ ദൈന്യതയാർന്ന മുഖമാണ് കാനായി ജന്മനാട്ടിൽ ശിൽപത്തിലൂടെ ആവിഷ്‌കരിച്ചത്. അടുത്ത മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി പ്രതിമ നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കാനായിയും ജില്ലാ പഞ്ചായത്തും.

സിമന്‍റും ഇഷ്ടികയും മണലും ചേർത്തു 40 അടി ഉയരത്തിലാണ് അമ്മയും കുഞ്ഞും ശിൽപം. 2006ലാണ് നിർമാണം ആരംഭിച്ചത്. പല കാരണങ്ങളാൽ നീണ്ടു. പണവും ഇടയ്ക്ക് വില്ലനായി. തുറസായ സ്ഥലത്ത് എല്ലാവർക്കും കാണാനാകുന്ന രീതിയിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അടുത്ത കാലത്തായി ശിൽപത്തിന് സമീപം 3 നില കെട്ടിടം പണിതതോടെ കാഴ്ച മറഞ്ഞു. ഇതിന്റെ പരിഭവം ശില്പിക്കുമുണ്ട്. 

ENGLISH SUMMARY:

Kasaragode mother and child statue comes true