sand-wb

മുഖം മിനുക്കി സഞ്ചാരികളെ സ്വാഗതം ചെയ്ത് കോഴിക്കോട് വടകര സാന്‍ഡ് ബാങ്ക്സ് തീരം. ഒരു കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ നവീകരണ പ്രവൃത്തികള്‍ മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടുത്തമാസം ഒന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സൗകര്യങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമ മുറി, ലാന്‍റ് സ്കേപ്പ്, ഇരിപ്പിടങ്ങള്‍, ചുറ്റുമതില്‍, ഗേറ്റ് എന്നിവയാണ് പുതിയ നിര്‍മാണത്തിലുള്ളത്. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍ കൗതുകമുള്ള കാഴ്ചയാണ്. സോളര്‍ വിളക്കുകള്‍ 

വൈദ്യുതിച്ചെലവ് കുറയ്ക്കും. ഭിന്നശേഷിക്കാര്‍ക്ക് തീരത്തെത്തി സൗന്ദര്യമാസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യമൊഴിവാക്കാന്‍ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. 

അഴിമുഖത്തെ കാഴ്ച ആസ്വദിക്കാന്‍ കടലില്‍ കല്ലിട്ട് പാതയൊരുക്കിയ സാന്‍ഡ് ബാങ്ക്സിലേക്ക് ദിവസേന നൂറ് കണക്കിന് സഞ്ചാരികളാണെത്തിയിരുന്നത്. 

നിയന്ത്രണങ്ങളൊഴിയുമ്പോള്‍ ഇതില്‍ വര്‍ധനയുണ്ടാകും. സാന്റ് ബാങ്ക്സിന്റെ അടുത്തഘട്ട നവീകരണത്തിനായി രണ്ടരക്കോടിയുടെ വികസന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുഖം മിനുക്കിയ സാന്‍ഡ് ബാങ്ക്സിലേക്ക് പ്രവേശന ഫീസ് ഈടാക്കാനും തീരുമാനമുണ്ട്.