വടകരയില്‍ ദേശീയപാതയില്‍  എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ തീരുമാനം. 800 മീറ്റര്‍ എലിവേറ്റഡ് പാതയാണ് നിര്‍മിക്കുക. ആറുവരിപ്പാത വരുമ്പോള്‍ ടൗണ്‍ പിളരുമെന്ന നാട്ടുകാരുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. 

വടകര അടക്കാത്തെരുവ് മുതല്‍ പുതിയബസ് സ്റ്റാന്‍ഡ് വരെയാണ് എലിവേറ്റഡ് ഹൈവേ  നിര്‍മിക്കുന്നത്. 800 മീറ്റര്‍ നീളത്തില്‍ പാത സ്ഥാപിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു. ദേശീയപാത ആറുവരിയാകുമ്പോള്‍ വടകര ടൗണ്‍ പിളരുമെന്ന ആശങ്ക നേരത്തെ വ്യാപാരികള്‍ അധികൃതരെ അറിയിച്ചിരുന്നു. 

എംഎല്‍എ ഉള്‍പ്പടെയുള്ളവരുമായി വ്യാപാരികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിനും നിവേദനങ്ങളും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.