aluva-attack

മദ്യപിച്ചെത്തിയ അക്രമി ആലുവ റെയിൽവെ സ്റ്റേഷന്‍ പരിസരത്തെ കട അടിച്ച് തകർത്തു. ഇരുമ്പ് വടിയുമായി കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കട തല്ലി തകർത്തത്. നേരത്തെയും ഇയാൾ പലവട്ടം ഇത്തരത്തിൽ അക്രമം നടത്തിയിട്ടുണ്ടെന്നാണ് വിവരം

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ആലുവ റെയിൽവെ സ്റ്റേഷന് മുന്നിലെ കായനാട്ട് റോബിൻ എന്നയാളുടെ സി ക്ലാസ് കടയാണ് ഇരുമ്പ് വടിയുമായെത്തിയ അക്രമി അടിച്ച് തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും അടിച്ച് തകർത്തു. മണ്ണെണ്ണ നിറച്ച കുപ്പി വലിച്ചെറിഞ്ഞ് തീ കൊടുക്കാൻ ശ്രമിച്ചെങ്കിലും കത്തിപ്പടർന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇയാൾ സ്ഥിരം അക്രമിയാണെന്നും

റെയിൽവെ സ്റ്റഷനിൽ യാത്രക്കാർക്ക് നേരെ പലവട്ടം അക്രമം നടത്തിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഈയിടെയായി

ആലുവ നഗരത്തിൽ അക്രമം പതിവാണെങ്കിലും പൊലീസ് തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയുണ്ട്.