30 -മത് സീനിയർ വനിതാ വടംവലി ചാംപ്യന്‍ഷിപ്പില്‍ കാസർഗോഡിന് കിരീടം. പാലക്കാടിനെ മറികടന്നാണ് കാസർഗോഡിന്റെ കിരീട നേട്ടം. ജൂനിയർ, സബ് ജൂനിയർ വിഭാഗം കിരീടങ്ങൾ കണ്ണൂർ സ്വന്തമാക്കി.
'എറണാകുളം ജില്ല ടഗ് ഓഫ് വാർ അസോസിയേഷ'ന്റെ ആഭിമുഖ്യത്തിലാണ് അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ വടംവലി ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. സീനിയർ വിഭാഗത്തിൽ കാസർഗോഡ് ചാമ്പ്യൻമാരായപ്പോൾ രണ്ടും മൂന്നും, നാലും സ്ഥാനങ്ങൾ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ സ്വന്തമാക്കി. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ കണ്ണൂർ കിരീടം സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ പാലക്കാടിനെയും, സബ് ജൂനിയർ വിഭാഗത്തിൽ കാസർകോടിനെയുമാണ് കണ്ണൂർ പിന്നിലാക്കിയത്.
14 ജില്ലകളിൽ നിന്നായി 420 കായിക താരങ്ങളും 50 ഒഫീഷ്യലുകളും പങ്കെടുത്തത്. സമാപന സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഷെമി ജോർജ് സമ്മാനിച്ചു.