മണിപ്പൂർ കലാപത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ തുടർ പഠനം നേടിയ വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വിദ്യാർഥികൾക്ക് കേരളത്തിന്‍റെ പിന്തുണ മുഖ്യമന്ത്രി ഉറപ്പു നൽകി. പഠന സൗകര്യം ഒരുക്കിയതിന്  വിദ്യാർഥികൾ മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞു.

പാലയാട് നടന്ന എൽ ഡി എഫിന്റെ കുടുംബ സംഗമമാണ് വേദി. മണിപ്പൂരിന്റെ കലാപത്തീയിൽ  നിന്നു വന്ന മ്യൂണിനും ക്യാറ്റ്റീനും ഒന്നും മുഖ്യമന്ത്രിയുടെ മലയാള പ്രസംഗം മനസിലാവുന്നില്ല. പക്ഷേ അതിൽ പറഞ്ഞ സ്നേഹത്തിന്‍റെ ചേർത്തുപിടിക്കലിന്‍റെ ഐക്യദാർണ്ഡ്യത്തിനു ഭാഷയുടെ അതിർ വരമ്പ് പ്രശ്നമായില്ല.  വേദിയിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി വിദ്യാർഥികൾക്കിടയിൽ എത്തി കേരളത്തിന്‍റെ പിന്തുണ അറിയിച്ചു. തണലായതിന് പൂക്കളും നന്ദിയും നൽകി മണിപ്പൂർ കുട്ടികളുടെ  മറുപടി.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ