fire-at-plywood-manufacturing-plant

TAGS

ഒറ്റപ്പാലം മനിശ്ശേരിയിൽ പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പ്ലൈവുഡും അസംസ്കൃത സാധനങ്ങളും കത്തിനശിച്ചു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്കെന്ന് അഗ്നിശമന സേന അറിയിച്ചു.

ഇന്നലെ രാത്രി എട്ടോടെയാണു മനിശ്ശേരി സ്വദേശി കൃഷ്ണകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ദേവർമഠം പ്ലൈവുഡ്സ് എന്ന സ്ഥാപനത്തിൽ തീപിടുത്തമുണ്ടായത്. വിൽപനയ്ക്കു തയാറാക്കിയ പ്ലൈവുഡുകളും വൻതോതിൽ അസംസ്കൃത വസ്തുക്കളും കത്തി നശിച്ചു. ഷൊർണൂരിൽ നിന്ന് ഫയർഫോഴ്സിന്‍റെ രണ്ട് യൂണിറ്റുകൾ എത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ ഏറെ ശ്രമകരമായാണു തീയണച്ചത്. സംഭരിച്ചിരുന്ന പ്ലൈവുഡിന്‍റെ പകുതിയിലധികവും കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എ.അബ്ദുൾ സമദ്, പി.നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

Fire broke out in plywood manufacturing plant in Ottapalam.