വ്യോമ സേനയിലെ കായിക പ്രതിഭകളായ മലയാളികളുടെ അപൂർവമായൊരു സംഗമത്തിന് തൃശൂർ ചാലക്കുടി വേദിയായി. റിട്ട. വിങ് കമാൻഡർ ടി ജെ മത്തായിയുടെ നവതി ആഘോഷത്തിനാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യോമ സേനയിലെ കായിക താരങ്ങളെത്തിയത്.
ചാലക്കുടി പോട്ടയിലാണ് അപൂർവമായൊരു ഒത്തുചേരൽ നടന്നത്. വ്യോമ സേനയിലെ റിട്ട. വിങ് കമാൻഡർ ടി ജെ മത്തായിയുടെ നവതി ആഘോഷമായിരുന്നു വേദി. സേനയിലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ
ഒത്തുച്ചേർന്നു. ദ്രോണാചര്യ നേടിയവർ, മിസ്റ്റർ ഏഷ്യ ജേതാക്കൾ അങ്ങനെ നിരവധി പ്രതിഭകൾ. പഴയ കാല ഓർമകൾ പങ്കു വെച്ചും പരിചയം പുതുക്കിയും മണിക്കൂറുകൾ..
ആറു തവണ ഭാരതശ്രീ, ഏഴു തവണ മിസ്റ്റർ സർവീസസ്, എട്ടു തവണ മിസ്റ്റർ എയർ ഫോഴ്സ് അങ്ങനെ ടി ജെ മത്തായിയുടെ ജീവിതത്തിൽ നേട്ടങ്ങൾ നിരവധിയാണ്. ഒരുപാട് പ്രതിഭകളെ സമ്മാനിക്കാനും മത്തായിക്കായി. അവരെയെല്ലാം ജീവിതത്തിലെ നിർണായക ഘട്ടത്തിൽ വിളിച്ചു ചേർക്കുകയായിരുന്നു.
തെണ്ണൂറിലും പൂർണ ആരോഗ്യവനാണ് മത്തായി. കായിക മേഖല സമ്മാനിച്ച മികച്ച ലോകത്തെ പറ്റി സദാ സമയം പറയുന്നുണ്ട് അദ്ദേഹം. ഒപ്പം അപൂർവമായൊരു കൂടിച്ചേരലിനു കാരണക്കാരയതിന്റെ സന്തോഷവും..