fire-station-kozhikode

കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്സിന് സ്വന്തം നിലയ്ക്ക് കെട്ടിടമൊരുക്കാന്‍ കോര്‍പ്പറേഷന്‍. ജില്ലാ ഭരണകൂടം കയ്യൊഴിഞ്ഞതോടെ പാളയം ബസ് സ്റ്റാന്‍‍ഡിന്  സമീപം സാറ്റ്‌ലൈറ്റ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനാണ് തീരുമാനം. 

നിലവിലുണ്ടായ വാടക കെട്ടിടം ഇടിഞ്ഞുവീഴാറായതോടെയാണ് മൂന്നുമാസം മുമ്പ് ബീച്ചിലെ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഒരു യൂണിറ്റ് മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ നഗരത്തിന് പുറത്തെ ഫയര്‍ സ്റ്റേഷനുകളില്‍ ലയിപ്പിച്ചു. ജില്ലാ ഭരണകൂടം സ്ഥലവും കെട്ടിടവും കണ്ടെത്തി നല്‍കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഇത്രനാളായിട്ടും പകരം സംവിധാനം ഒരുക്കാഞ്ഞതോടെയാണ് കോര്‍പറേഷന്റ ഇടപെടല്‍.  

മുമ്പുണ്ടായിരുന്ന  മുഴുവന്‍  യൂണിറ്റുകളും  തിരിച്ചെത്തിക്കും.  മൂന്ന് മാസത്തിനിടെ നഗരത്തില്‍ പതിനൊന്നിടത്താണ് തീപിടിച്ചത്. നഗരത്തിന് പുറത്തുനിന്നുള്ള യൂണിറ്റുകള്‍ എത്താന്‍ വൈകിയത് കാരണം പലയിടത്തും നാശനഷ്ടത്തിന്റ തോത് വര്‍ധിച്ചിരുന്നു. ഇതും കോര്‍പറേഷന്റ ഇടപെടലിന് കാരണമായിട്ടുണ്ട്. 

Corporation to prepare building for Kozhikode Beach Fire Force