Beach-hospital-kozhikode

TAGS

യൂണിറ്റിന്‍റെ റീഡര്‍ തകരാറിലായതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. ഫിലിം തീര്‍‍ന്നതിനാല്‍ കഴിഞ്ഞ ദിവസവും എക്സറെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. 

മൂന്നാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് എക്സറെ യൂണിറ്റിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.  ഇത്തവണ റീഡര്‍ തകരാറാണ് കാരണം. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ആശുപത്രി അധികൃതര്‍ ‌പറയുന്നു.  എന്നാല്‍ രോഗികള്‍ ഈ മറുപടി വിശ്വസിക്കുന്നില്ല. 

ദിവസേന മുന്നൂറോളം പേരാണ് എക്സറെ എടുക്കാനെത്തുന്നത്. അടിക്കടി യന്ത്രം പണിമുടക്കുന്നതിനാല്‍ രോഗികള്‍   ആശുപത്രിക്കുപുറത്തുപോയി എക്സറെ എടുക്കേണ്ട സ്ഥിതിയാണ്. ബീച്ച് ആശുപത്രിക്ക് സര്‍ക്കാരിന്‍റെ ഏറ്റവും നല്ല ആശുപത്രിക്കുള്ള അവാര്‍ഡ് നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ബിജെപി ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.  

X-ray unit of Kozhikode Beach General Hospital was not working