കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷം. ഇതു വഴിയുള്ള യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിലാണ് മണ്ണിടിയുന്നത്.

ദേശീയപാത ആറ് വരിയാക്കുന്നതിനായി ഏറ്റെടുത്ത ഭാഗത്തെ മണ്ണ് നീക്കിയതോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. കുത്തനെ മണ്ണ് എടുത്തതോടെ ഉറപ്പില്ലാത്ത ബാക്കി ഭാഗത്തെ മണ്ണ് പലതവണകളിലായി ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിന്‍റെ നാഗസ്ഥാനം തകർന്നു വീഴുന്ന നിലയിലാണ് 'ഈ ഭാഗത്ത് വിട്ടു നൽകിയതിലേറെ സ്ഥലം ഇടിച്ചു നീക്കിയതായി ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മുന്നറിയിപ്പ് സംവിധാനമുണ്ടെങ്കിലും മണ്ണിടിച്ചിൽ തുടർന്നാൽ വലിയ അപകടത്തിലേക്ക് വഴിവെയ്ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗമുള്ള പ്രശ്നപരിഹാരമാണ് നാട്ടുകാരുടെ ആവശ്യം.

The landslide is severe in the part where the national highway is being constructed