TAGS

ഫുട്ബോളിന്‍റെ നാടായ മലപ്പുറം അരീക്കോട്ടെ ബാപ്പു സ്മാരക സ്റ്റേഡിയം നവീകരിക്കാന്‍ ധാരണയായി. ഒരുവര്‍ഷത്തിനകം സ്റ്റേഡിയം ഫുട്ബോള്‍ പ്രേമികള്‍ക്ക് തുറന്നുനല്‍കുകയാണ് ലക്ഷ്യം. 

അരീക്കോട്ടെ സ്റ്റേഡിയത്തിന്‍റെ പുതുക്കി പണിയുന്നത് കാലങ്ങളായി നാട്ടുകാരുടെ സ്വപ്നമാണ്. പല താരങ്ങളേയും പന്തു തട്ടാന്‍ പരിശീലിപ്പിച്ച് ഇന്ത്യന്‍ ഫുട്ബോളിന് സംഭാവന നല്‍കിയ സ്റ്റേഡിയം പുല്ലു വച്ച് ലോകോത്തര നിലനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. പുല്ലു വച്ചു പിടിപ്പിക്കാന്‍ പി.കെ. ബഷീര്‍ എംഎല്‍എ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമായി മൈതാനത്ത് പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 50 ലക്ഷവും രാഹുൽ ഗാന്ധി എം.പി യുടെ 20 ലക്ഷവും ജെബി മേത്തർ എം പി യുടെ 5 ലക്ഷവും ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തോട് ചേർന്ന് വയോജന പാർക്കും ഒരുക്കുന്നുണ്ട്.

Bapu memorial stadium in areekote malappuram renovation