വിനോദസഞ്ചാരികള്‍ക്കായി കണ്ണൂരിലെ വെളിക്കീല് ഇക്കോ പാര്‍ക്ക് നവീകരിക്കുന്നു. സാഹസിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍ മാറ്റങ്ങള്‍ക്കാണ് പാര്‍ക്ക് തയ്യാറെടുക്കുന്നത്
കണ്ടല്‍കാടുകളാല്‍ മനോഹരമായ വെളിക്കീല് ഇക്കോ പാര്‍ക്ക് ഇനി കൂടുതല്‍ സുന്ദരമാകും. വരാന്‍ പോകുന്നത് ഗ്ലാസ് ബ്രിഡ്ജ്, വാച്ചിങ് ടവര്‍, ഫ്ലോട്ടിങ് ബ്രിഡ്ജ്, തുടങ്ങി സാഹസികത നിറഞ്ഞ സംവിധാനങ്ങളാണ്.. കൂടാതെ സോളാര്‍ വിളക്കുകളും സ്ഥാപിക്കും. ഇതിനായി നേരത്തെ എട്ടുകോടി രൂപ വകയിരുത്തിയിരുന്നു. ഭാവിയില്‍ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷ,
2014ലാണ് രണ്ടുകോടി രൂപ ചിലവില്‍ ഡിറ്റിപിസി ഇക്കോ പാര്‍ക്ക് തുടങ്ങിയത്. അടുത്തിടെ പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധര്‍ കടന്നുകൂടുന്നത് പതിവായതോടെയാണ് നവീകരണമെന്ന ചിന്ത ഉദിച്ചത്. മുനിസിപ്പാലിറ്റി, ജലസേചന, റവന്യൂ വകുപ്പുകളുടെ സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്താണ് പുതിയ നവീകരണം.