mahe-bypass-service-road

TOPICS COVERED

തലശേരി–മാഹി ബൈപാസിലെ സര്‍വീസ് റോഡ‍ുകള്‍ മാസങ്ങളായി അടച്ചിട്ടതോടെ നാട്ടുകാരും യാത്രക്കാരും ദുരിതത്തില്‍. തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ പോലും കിലോമീറ്ററുകള്‍ ചുറ്റേണ്ട ഗതികേടാണ് യാത്രക്കാര്‍ക്ക്. ടോള്‍ ബൂത്തിന് സമീപത്തുള്ള വഴിയടച്ചത് ടോളില്‍ നിന്ന് രക്ഷപ്പെട്ട് പോകാതിരിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ അടവാണെന്നാണ് ആക്ഷേപം.

 

ബൈപാസില്‍ ചീറിപ്പായുന്ന സുഖയാത്ര.. താഴെ സര്‍വീസ് റോഡില്‍ ദുരിതം. സര്‍വീസ് റോഡുകളില്‍ ചിലയിടത്ത് പണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പണി പൂര്‍ത്തിയായ സ്ഥലത്തുപോലും കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വെച്ച് അടച്ചു. റോഡ് അടച്ചതറിയാതെ എത്തുന്നവര്‍ തിരിച്ചുപോകാന്‍ പണിപ്പെടുന്നു. വലിയ വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുക്കാന്‍ ബുദ്ധിമുട്ട്. തിരിച്ചുപോകുന്നതാകട്ടെ വണ്‍വേ തെറ്റിച്ച്. 

ടോള്‍ അടയ്ക്കാതെ പോകാന്‍ പലരും കൊളശേരിയ്ക്കും ബാലത്തിനുമിടയ്ക്ക് സര്‍വീസ് റോഡ് സ്ഥിരമായി ഉപയോഗിച്ചിരുന്നു മുമ്പ്. ഇതിന് ശേഷമാണ് വഴിയടച്ചത്. എന്നാല്‍ സര്‍വീസ് റോഡില്‍ അപകടങ്ങള്‍ കൂടിയതുകൊണ്ടാണ് വഴിയടച്ചതെന്നാണ് വിചിത്ര ന്യായം.

ENGLISH SUMMARY:

Service road closed in Thalassery Mahe bypass.