കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ വയലുകളില്‍ ഉപ്പുവെള്ളം കയറുന്നതിന് ഇനിയും പരിഹാര നടപടികളില്ല. കാലാകാലങ്ങളായി ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് കര്‍ഷകര്‍ക്ക് തലവേദനയായി മാറുകയാണ്. വയലിലെ ബണ്ടുകള്‍ ബലപ്പെടുത്താത്തതാണ് ഉപ്പുവെള്ളം കയറാന്‍ ഇടയാക്കുന്നത്
പട്ടുവത്തെ മിക്ക വയലുകളും പുഴയോടു ചേര്‍ന്നുകിടക്കുന്നവയാണ്. വേലിയേറ്റ സമയത്താണ് ഇവിടെ ഉപ്പുവെള്ളം കയറുന്നത് പതിവാകുന്നത്. വയലും പുഴയും വേര്‍തിരിക്കുന്ന ഭിത്തി കരിങ്കല്ലുകൊണ്ട് നിര്‍മിച്ചാല്‍ പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലങ്ങളായുള്ള ഈ ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ച മട്ടാണ്. നിവേദനങ്ങള്‍ കൊടുത്ത് മടുത്തു കര്‍ഷകര്‍
സമീപത്തെ കൂത്താട്ട് പ്രദേശത്ത് മാത്രമാണ് ഉപയോഗപ്രദമായ വയലുള്ളത്. ഇതിനാല്‍ കൃഷി നന്നേ കുറവ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൃഷി പാടേ മറക്കേണ്ടിവരുമെന്നാണ് കര്‍ഷകര്‍ ആശങ്കയോടെ പറയുന്നത്.