പുലിപ്പേടിയിലാണ് കാസർകോട് ജില്ലയിലെ ഇരിയണ്ണി, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലെ ജനങ്ങൾ. എത്രയും വേഗം പുലികളെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുളിയാർ വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ നാട്ടുകാർ ആശങ്കയിലാണ്. പകൽ പോലും പുറത്തിറങ്ങാൻ പേടി.
വളർത്തുനായ്ക്കളെയും, തെരുവ് നായ്ക്കളെയും പുലി പിടിച്ചു. ഇരിയണ്ണിയിലെ കുഞ്ഞമ്പുവിന്റെ പശുവിനെ പുലി ആക്രമിച്ചത് മൂന്ന് ദിവസം മുൻപ്. അതും വീട്ട് മുറ്റത്ത്. മുളിയാർ വനത്തിനുള്ളിൽ അഞ്ചിലധികം പുലികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മേഖലയിൽ പുലി ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ ആർ ആർ ടി സംഘം പ്രദേശത്ത് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം പുലികളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.