crusher

TOPICS COVERED

കണ്ണൂര്‍ പാനൂരില്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്കെതിരെ സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍. ക്വാറി മുതലാളിമാര്‍ ഒത്തുതീര്‍പ്പ് ധാരണകള്‍ തെറ്റിച്ച് വില കൂട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം, ലോറികള്‍ തടഞ്ഞുള്ള സമരത്തിനെതിരെ ക്വാറി–ക്രഷര്‍ ഉടമകള്‍ ഇന്ന് പണിമുടക്കും. 

കണ്ണൂര്‍ ജില്ലയിലെ ക്രഷര്‍ ഉല്‍പനങ്ങളുടെ വിതരണത്തില്‍ ഏറിയപങ്കും പാനൂര്‍ മേഖലയില്‍ നിന്നാണ്. ഇവിടെ ക്വാറികളുടെ പ്രവര്‍ത്തനം ആകെ സ്തംഭിപ്പിച്ചാണ് സമരസമിതിയുടെ നീക്കങ്ങള്‍. സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണകള്‍ തെറ്റിച്ച് ക്വാറി ഉടമകള്‍ വിലകൂട്ടി വില്‍ക്കുന്നുവെന്നാണ് സമരസമിതിയുടെ വാദം. ഇത് തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും സംയുക്ത രാഷ്ട്രീയ പാര്‍ട്ടി സമരസമിതി.

ക്വാറികളില്‍ നിന്ന് പോകുന്ന ലോറികള്‍ തടയുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് ക്വാറി ഉടമകളുടെ പരാതി. ലോറി ആക്രമിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമം വ്യാപകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വാറി–ക്രഷര്‍ ഉടമകളും ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. പ്രശ്നം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ദേശീയപാതാ നിര്‍മാണമടക്കം പ്രതിസന്ധിയിലാകും.

ENGLISH SUMMARY:

In Panoor, Kannur, the Joint Political Party Committee has protested against the rise in quarry product prices. They have accused quarry owners of breaching settlement agreements and increasing prices. In response, quarry and crusher owners have announced a strike today, blocking lorries