സര്‍ജറി വിഭാഗത്തില്‍ ശേഷിച്ച ഏക ഡോക്ടറും സ്ഥലം മാറിപ്പോയതോടെ വടകര ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍. നേരത്തെ സമയം നിശ്ചയിച്ചവരെപ്പോലും മടക്കി അയയ്ക്കുകയാണ്. ഡോക്ടര്‍മാരില്ലാത്ത കാരണം സര്‍ജറി ഒപിയുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി.
ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും പഴയ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് വടകര ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും തുടരുന്നത്. ഒരു കണ്‍സല്‍റ്റന്‍റ് ഒരു ജൂനിയര്‍ സര്‍ജന്‍ തസ്തികകളുള്ള സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ സര്‍ജന്‍റെ പോസ്റ്റ് കുറേ കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കണ്‍സള്‍ട്ടന്‍റിനേയും സ്ഥലംമാറ്റിയത്. സ്ഥലം മാറിപ്പോയ ഡോക്ടര്‍ക്ക് പകരം ആരും എത്തിയിട്ടില്ല. അടിയന്തരമായി ഡോകടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
ഡോക്ടറെ എത്രയുംവേഗം നിയമിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡിഎംഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.