അഴിമതിയാരോപണങ്ങളിൽ മുങ്ങി കാസർകോട് മധൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ രണ്ട് കേസുകളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ നേതൃത്വം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരോട് രാജിയാവശ്യപ്പെട്ടിട്ടുണ്ട്.
കാലങ്ങളായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് മധൂർ. പഞ്ചായത്തിലെ വോട്ടർപട്ടിക അച്ചടിച്ചതിന് 50000 രൂപ മാത്രം ചെലവ് വേണ്ടയിടത്ത് ഭരണസമിതി കാണിച്ചത് എട്ട് ലക്ഷം രൂപ. പ്ലാസ്റ്റിക് സംസ്കരണത്തിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലും അഴിമതി ആരോപണം. കുടിവെള്ള വിതരണത്തിലെ അഴിമതി പരാതിയിൽ വിജിലൻസ് അന്വേഷണവും തുടങ്ങി. വോട്ടർ പട്ടിക അച്ചടിച്ചതിലെ ക്രമക്കേടിലും വിജിലൻസ് സംഘം പഞ്ചായത്തിൽ എത്തി പരിശോധന നടത്തിയിരുന്നു.
20 അംഗ പഞ്ചായത്തിൽ ബിജെപി 13 എൽഡിഎഫ് 4 യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണയടക്കം അഞ്ച് അംഗങ്ങളോട് ജില്ലാ നേതൃത്വം രാജിയാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജിക്കാര്യത്തിൽ ഇതുവരെയും ഇവർ തീരുമാനമറിയിച്ചിട്ടില്ല.