TOPICS COVERED

കോഴിക്കോട്  പേരാമ്പ്ര ചങ്ങരോത്തില്‍ മുതിര്‍ന്നവരിലേയ്ക്കും മഞ്ഞപ്പിത്തം പടരുന്നു. 75 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുട്ടികളടക്കം രോഗം ബാധിച്ചവരുടെ എണ്ണം 150 പിന്നിട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ഇതുവരെ  ഉറവിടം  കണ്ടെത്താനായിട്ടില്ല. 

വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 75ഓളം കുട്ടികള്‍ക്കാണ് ആദ്യം മ‍ഞ്ഞപ്പിത്ത ബാധ വന്നത്. ഇത് മുതിര്‍ന്നവരിലേക്കും പകരുകയാണ്. നിലവില്‍ 75 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതര്‍ 150 കവിഞ്ഞു. കൂടുതല്‍ പേരില്‍ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ തന്നെ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. 

രോഗബാധയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ഓണാഘോഷമടക്കമുള്ളവ ഒഴിവാക്കിയിരുന്നു. രോഗപകര്‍ച്ച കുറയ്ക്കാന്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ഇക്കാര്യം ബുധനാഴ്ച്ച ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ തുടരുന്ന മെഡിക്കല്‍ ക്യാംപുകളുടെ എണ്ണം ഇന്ന് മുതല്‍ കൂട്ടാനും പരമാവധി ആളുകളെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Jaundice Spreading In Kozhikode Perambra; More Than 150 Affected