കോഴിക്കോട് കലക്ടറേറ്റില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത് 22 സര്‍ക്കാര്‍ വാഹനങ്ങള്‍. അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാവുന്ന 13 വാഹനങ്ങളും ഇതിനൊപ്പമുണ്ട്. ഇതിന് പകരമായി കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങള്‍ക്ക് അഞ്ചുമാസമായി വാടകയും കൊടുത്തിട്ടില്ല.
നായ്ക്കള്‍ക്ക് വിശ്രമിക്കാനായി വിട്ടുകൊടുത്തിരിക്കുകയാണ് പൊതുവിതരണവകുപ്പിന്റ ഈ ജീപ്പ്. റവന്യുവകുപ്പിന്റ ജീപ്പാകട്ടെ വിവിധതരം വള്ളിച്ചെടികള്‍ക്ക് പടര്‍ന്നുകയറാനുള്ള ഇടമാണ്. വനിത ശിശുക്ഷേമവകുപ്പിന്റ വാഹനവും പൊടിപിടിച്ചുകിടപ്പാണ്. ഇതുപോലെ 22 വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന് പിന്നിലെ ഷെഡില്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഒന്‍പത് എണ്ണം ഒന്നിനും കൊള്ളില്ലെങ്കിലും ബാക്കിയുള്ളവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാവുന്നതേയുള്ളു. ഇത് െചയ്യാതെ പകരം കരാറടിസ്ഥാനത്തില്‍ വാഹനമെടുത്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വാഹനങ്ങള്‍ കേടായാല്‍ അതതുവകുപ്പുകള്‍ പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കാല്‍ വിഭാഗത്തെയാണ് ആദ്യം അറിയിക്കേണ്ടത്. അവരുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹനവകുപ്പ് അറ്റകുറ്റപ്പണിക്കായുള്ള നിര്‍ദേശം നല്‍കും. ഈ ആശയവിനിമയം കൃത്യമായി നടക്കാത്തതാണ് വാഹനങ്ങള്‍ തുരുമ്പെടുക്കാന്‍ കാരണം.