stray-dog-kozhikode

TOPICS COVERED

തെരുവുനായ്ക്കളുടെ വന്ധീകരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും രാവും പകലും വ്യത്യാസമില്ലാതെ കോഴിക്കോട് നഗരം നായ്ക്കളുടെ പിടിയിലാണ്. ഡിസംബറില്‍ 106 പേരാണ് തെരുവുനായുടെ കടിയേറ്റ് ബീച്ചാശുപത്രിയില്‍ മാത്രം ചികിത്സയ്ക്ക് എത്തിയത്. ആവശ്യത്തിന് പ്രതിരോധ മരുന്നില്ലാത്തതും പ്രതിസന്ധിയാണ്. 

 

നഗരപരിധിയില്‍ ഓരോദിവസവും കടിയേല്‍ക്കുന്നവരുടെ എണ്ണം നിരവധിയാണ്. കടിയേറ്റ് കഴിഞ്ഞമാസം  ബീച്ച് ആശുപത്രിയില്‍ മാത്രം 106 പേരെത്തിയപ്പോള്‍ മെ‍ഡിക്കല്‍ കോളജില്‍ ഇതിലും അധികമാണെന്നാണ് വിവരം. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബീച്ച് ആശുപത്രിയില്‍ പേവിഷബാധയേറ്റാല്‍ നല്‍കേണ്ട മരുന്ന് പോലും ആവശ്യത്തിന് സ്റ്റോക്കില്ല.

2019 ല്‍ പൂളക്കടവില്‍ ആരംഭിച്ച abc സെന്‍ററില്‍ ദിവസവും അഞ്ച്  മുതല്‍ പത്തുവരെ നായ്ക്കളെ വീതം വന്ധീകരിക്കുന്നുണ്ട്. ഇതുവരെ 15 ശതമാനം നായ്ക്കളെ വന്ധീകരിച്ചെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്.  പക്ഷെ അതുകൊണ്ടുമാത്രം നിയന്ത്രണം എളുപ്പമല്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു 

2018 ല്‍ നടത്തിയ സര്‍വേയില്‍ നഗരത്തിലെ തെരുവ് നായ്കളുടെ എണ്ണം 13,182 ആയിരുന്നു. ഏഴുവര്‍ഷത്തിനിടെ ഇത് പെറ്റുപെരുകി. ഇപ്പോള്‍ 25000 മുതല്‍ 30000 വരെ തെരുവുനായ്ക്കള്‍ ആയിട്ടുണ്ടെന്നാണ് കണക്ക്.

ENGLISH SUMMARY:

Kozhikode city is under the grip of dogs day and night