Untitled design - 1

TOPICS COVERED

കോഴിക്കോട് വടകരയിലെ ബൈക്ക് മോഷണ കേസിൽ രണ്ട് വിദ്യാർഥികൾ കൂടി പിടിയിൽ. പൊലീസ് പരിശോധനയിൽ  ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. ഇതോടെ വടകര ബൈക്ക് മോഷണത്തിൽ പിടിയിലായ കുട്ടികളുടെ എണ്ണം ഏഴായി.

വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂൾ കുട്ടികളാണ് ബൈക്ക് മോഷണത്തിൽ പിടിയിലായിരിക്കുന്നത്. പൂട്ട് പൊളിച്ച് ബൈക്ക് മോഷ്ടിക്കുന്നതായിരുന്നു രീതി.ഇന്നലെ 5 സ്കൂൾ കുട്ടികളെ ബൈക്ക് മോഷണത്തിൽ പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് ഇന്ന് രണ്ടു പേർ കൂടി പിടിയിലായത്.വടകരയിലെ വിവിധ സ്കൂളുകളിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പൊലീസിന്‍റെ  പിടിയിലായത്. 

വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിക്കുകയും അവ  രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുന്നതായിരുന്നു രീതി. വടകര പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

ENGLISH SUMMARY:

In a shocking case of bike theft, two more students have been arrested in Vadakara, Kozhikode, bringing the total number of detained students to seven. Police investigations revealed that the students, studying in classes 9 and 10, were involved in breaking locks and stealing bikes. Following the arrest of five school students yesterday, authorities apprehended two more today. A stolen bike was also recovered during the probe, as police continue their investigation into the incident.