പെരുന്നാള്‍ രാവില്‍ വടക്കന്‍ കേരളം ഉറങ്ങാറില്ല. പെരുന്നാള്‍ ആഘോഷത്തിനുള്ള ആവേശത്തിലാണ് ഇവിടം. ഇതോടെ ഉല്‍സവ ലഹരിയിലായി നഗരം. മിഠായിത്തെരുവ് മാത്രമല്ല കോഴിക്കോട്ടെ പാളയം അടക്കമുള്ള നഗരവിഥികളിലും ഗ്രാമീണ ചന്തകളിലുമെല്ലാം തിരക്കാണ്. പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാനുള്ള ഓട്ടത്തിലാണ്.
മാസപ്പിറവി കണ്ടതുമുതല്‍ ആഘോഷങ്ങള്‍ തുടങ്ങി. രാത്രി ഏറെ വൈകിയും പുത്തന്‍കോടി വാങ്ങാനും ഭക്ഷണസാധനങ്ങള്‍വാങ്ങാനും എത്തുന്നവരുടെ തിരക്കാണ് നഗരങ്ങളില്‍. ഭക്ഷണശാലകള്‍ എല്ലാം പുലര്‍ച്ചെ വരെ തുറന്നിരുന്നു. കടലോരങ്ങളിലും പൊതുസ്ഥലങ്ങളിലും സൗഹൃദകൂട്ടങ്ങള്‍ ഉറങ്ങിയതേ ഇല്ല.