പെരുന്നാളിനെ പുതുമയോടെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കോഴിക്കോട് മിഠായിത്തെരുവ്. തെരുവോരത്തെ കടകളില്‍ രാത്രിയും പകലും ഒരുപോലെ ജനത്തിരക്കാണ്. മിഠായിത്തെരുവിലെ രാത്രികാല കാഴ്ചകളിലേക്ക്.
ഇസ്ലാം മത വിശ്വാസികള്‍ ഇത് പെരുന്നാളിന്റെ ആഘോഷം. ഒരു മാസം നീണ്ട കഠിന വ്രതം പെരുന്നാള്‍ രാവിലേക്കെത്തുന്നു. കടകളും, തെരുവോരങ്ങളും റോഡുമെല്ലാ സജീവം, എവിടേയും സന്തോഷത്തിന്റെ മുഖങ്ങള്‍. കുട്ടികള്‍ പെരുന്നാളിനൊപ്പം വേനലവധിയും ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്. പെരുന്നാള്‍ ആഘോഷമാക്കാന്‍ വേണ്ടതെല്ലാം ഈ തെരുവിലുണ്ട്. അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ എത്തുവരെ കാത്ത് രാത്രികളിലും കടകള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. അങ്ങനെ പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്നേഹം പങ്കിട്ടുകൊണ്ട് എല്ലാവരും പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്.