kavanurudf

മുസ്‍ലീം ലീഗിന്‍റെ പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെ മലപ്പുറം കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ബന്ധം തകര്‍ന്നു. സിപിഎം പിന്തുണയോടെ ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. 

മുസ്‍ലീം ലീഗിന്‍റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു പി.വി. ഉസ്മാനാണ്  അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. സിപിഎമ്മിന്‍റെ 7 അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിലെ 3 പേര്‍ കൂടി ചേര്‍ന്നതോടെ 9ന് എതിരെ 10 വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. നേരത്തെ ലീഗിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടി കൂടിയിരുന്നു.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സിപിഎമ്മുമായി ഉണ്ടാക്കിയ ഐക്യം തുടരാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുബോള്‍ പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം ഇല്ലാതാവുകയാണ്. ചെങ്ങര മട്ടത്തിരിക്കുന്ന് അജൈവ മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മൂത്താണ് യുഡിഎഫ് സംവിധാന തന്നെ ഇല്ലാതായത്.

 

വയനാട് ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് കാവനൂര്‍ പഞ്ചായത്ത്. പ്രിയങ്ക ഗാന്ധി മല്‍സരിക്കാനിരിക്കെയാണ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും രണ്ടു വഴിക്കുനീങ്ങുന്നത്.